SignIn
Kerala Kaumudi Online
Friday, 19 April 2024 9.57 PM IST

വിദ്യാർത്ഥിനികളെ അസഭ്യം പറഞ്ഞ കായികാദ്ധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

maneesh

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അദ്ധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

സ്‌കൂളിലെ കായികാദ്ധ്യാപകനാണ് മനീഷ്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞദിവസമാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അദ്ധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.

പരിശീലനവുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോഴാണ്, തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ധ്യാപകന്‍ അസഭ്യം പറയുന്നത്. അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CASE, TEACHER ARREST, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.