SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.17 AM IST

അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ മുഖങ്ങൾ വർദ്ധിക്കുന്നു, പ്രതിനിധി സഭയിലേക്ക് ഇന്ത്യൻ വംശജ ശ്രിനാ കുരാനി മത്സരിക്കും

shrina

വാഷിംഗ്ടൺ: ഇന്ത്യൻ വംശജയും യുവ സംരംഭകയുമായ ശ്രിനാ കുരാനി അമേരിക്കയുടെ പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നു. കാലിഫോ‌ർണിയയിൽ നിലവിലെ പ്രതിനിധിയായ റിപ്പബ്ളിക്കൻ പാർട്ടിയുടെ കെൻ കാൽവർട്ടിനെതിരെയാണ് ശ്രിനാ മത്സരിക്കുന്നത്. ഇന്ത്യയിൽ നിന്ന് കുടിയേറി അമേരിക്കയിൽ സ്ഥിരതാമസക്കാരാക്കിയ ദമ്പതികളുടെ മകളായ ശ്രിനാ അമേരിക്കൻ പൗരയാണ്. അടുത്ത വർഷം നവംബറിലാണ് കാലിഫോർണിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.

"അമേരിക്കയിലേക്ക് കുടിയേറിയ ശേഷം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരിക്കൽ പോലും എന്റെ മാതാപിതാക്കൾ തങ്ങളുടെ ജോലിയിൽ നിന്നും ഇടവേള എടുത്തിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് അവർ തങ്ങളുടെ ബിസിനസ് ഈ രാജ്യത്ത് കെട്ടിപ്പടുത്തിയത്. ഇന്നത്തെ കാലത്ത് നന്നായി ജീവിക്കാൻ അത്തരമൊരു പ്രയത്നം പോലും മതിയാവുന്നില്ല. എന്നിട്ടും കെൻ കാൽവർട്ടിനെ പോലുള്ള നേതാക്കന്മാർ തങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനെകുറിച്ചല്ലാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നതു പോലുമില്ല," ശ്രിനാ കുറ്റപ്പെടുത്തി.

കഴിഞ്ഞ 28 വർഷമായി കാലിഫോർണിയയിൽ നിന്നുള്ള റിപ്പബ്ളിക്കൻ പാർട്ടി പ്രതിനിധിയാണ് കെൻ കാൽവർട്ട്.

തന്റെ 16ാം വയസിൽ ലാ സിയേര ഹൈസ്കൂളിൽ നിന്ന് ബിരുദം സ്വന്തമാക്കിയ ശ്രിനാ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഉപരിപഠനത്തിനു ശേഷം മാലിന്യസംസ്കരണ രംഗത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇന്ത്യൻ വംശജരായ നാലു പ്രതിനിധികൾ നിലവിൽ അമേരിക്കൻ പാർലമെന്റിലുണ്ട്. ഡോ ആമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂർത്തി, പ്രമീല ജയപാൽ എന്നിവരാണവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: USA, HOUSE OF REPRESENTATIVES, SHRINA KURANI, CALIFORNIA ELECTION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.