SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 AM IST

കൈയിൽ കള്ളും സിഗരറ്റും… വെറൈറ്റി ലുക്കിൽ ലക്ഷ്മി

lekshmi

സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ പ്രളയമാണ്. ഏറ്റവും കൂടുതൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ കാണാൻ കഴിയുന്നതും അവിടെത്തന്നെ. ഫോട്ടോഷൂട്ടിലൂടെ സ്റ്റാർ പദവി കരസ്ഥമാക്കുക എന്നത് ഇപ്പോൾ മോഡലുകളുടെ ലക്ഷ്യമായിട്ട്. ഫോട്ടോ ഷൂട്ടിലൂടെ സിനിമാതാരങ്ങളെ വെല്ലുന്ന ആരാധകരെ സ്വന്തമാക്കിയവരുമുണ്ട്. ഓരോ ഫോട്ടോഷൂട്ടും മറ്റൊന്നിൽ നിന്ന് വ്യത്യസ്ത പുലർത്താനാണ് ഫോട്ടോഗ്രാഫർമാരും മോഡലുകളും പരിശ്രമിക്കുന്നത്.

lekshmi

വ്യത്യസ്തത പുലർത്തിയത് കൊണ്ട് മാത്രം ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ പല മോഡലുകൾക്കും കഴിഞ്ഞിട്ടുണ്ട്. ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന പല ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് വൈറലാവുകയാണ്.

lekshmi

ഇത്തരത്തിൽ മോഡൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മി ആർ. പിള്ള. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അവർ. ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ്. തനി മലയാളി നാടൻ പെണ്ണായിട്ടാണ് വേഷം. പക്ഷേ കൈയിലുള്ളത് കള്ളിന്റെ കുപ്പിയും സിഗരറ്റും. ഏതോ ഒരു ഒഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിക്കുന്ന സ്ത്രീയുടെ ലുക്കാണ് ഫോട്ടോ ഷൂട്ട് ഇതിവൃത്തമാക്കിയിരിക്കുന്നത്. അസൂയാവഹമായ കാഴ്ചക്കാരാണ് മോഡൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പതിവായി പങ്കുവക്കുന്ന ലക്ഷ്മിയുടെ പുത്തൻ ആശയം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.