മലയാളികളുടെ പ്രിയപ്പെട്ട നടി പ്രിയാമണിയും ഭർത്താവ് മുസ്തഫയും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുസ്തഫയുടെ ആദ്യ ഭാര്യ രംഗത്ത് വന്നതിനു പിന്നാലെ മറുപടിയുമായി പ്രിയാമണി എത്തിയിരിക്കുകയാണ്.മുസ്തഫയുമായി വിവാഹ മോചനം നേടിയിട്ടില്ലെന്നാണ് ആദ്യ ഭാര്യ ഉന്നയിക്കുന്നത്. ഒപ്പം ഗാർഹിക പീഡനം നേരിട്ടിരുന്നുവെന്നും പറയുന്നു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട നായിക പ്രിയാമണി സുരക്ഷിതയാണോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്.
താനും ഭർത്താവും സുരക്ഷിതമായിരിക്കുന്നുവെന്ന് പ്രിയാമണി പറയുന്നു. ''മുസ്തഫ ഇപ്പോൾ യു എസിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾ ദിവസവും സംസാരിക്കുകയും എല്ലാ കാര്യങ്ങൾ ഷെയർ ചെയ്യുകയും ചെയ്യാറുണ്ട്. ജോലി തിരക്കുണ്ടെങ്കിലും മുസ്തഫ എന്നോട് സംസാരിക്കാൻ സമയം കണ്ടെത്താറുണ്ട് .
പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും പ്രിയാമണി പറയുന്നു.
2017ൽ ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |