SignIn
Kerala Kaumudi Online
Thursday, 25 April 2024 4.55 AM IST

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26 മുതൽ

plus-2

പത്തനംതിട്ട : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർ സെക്കൻഡറി തുല്യത പദ്ധതിയുടെ നാലാം ബാച്ചിന്റെ രണ്ടാം വർഷ പരീക്ഷകളും അഞ്ചാം ബാച്ചിന്റെ ഒന്നാം വർഷ പരീക്ഷകളും 26ന് ആരംഭിച്ച് 31 ന് സമാപിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാകും പരീക്ഷകൾ നടത്തുന്നത്.
വിവിധ കാരണങ്ങളാൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കാൻ സാധിക്കാത്തവരും പത്താംതരം പാസായതിന് ശേഷം ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാൻ കഴിയാതിരുന്നവരുമാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് പഠിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സമ്പർക്ക പഠന കേന്ദ്രങ്ങളിൽ ഞായറാഴ്ചകളിൽ നടത്തിയിരുന്ന സമ്പർക്ക പഠന ക്ലാസുകൾ വഴിയാണ് ഇവർക്ക് ക്ലാസുകൾ ലഭിച്ചിരുന്നത്. കൊവിഡ് മൂലം ക്ലാസുകൾ ഓൺലൈനാക്കേണ്ടി വന്നു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാണ് പഠനം നടന്നിരുന്നത്.
376 പേർ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതുന്നുണ്ട്. എസ്.സി വിഭാഗത്തിൽ 117 പേരും എസ്.ടി വിഭാഗത്തിൽ നാല് പേരും ഉൾപ്പെടുന്നു. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്ന് അഞ്ച് പേരും ഉൾപ്പെടുന്നു.
434 പേർ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ എഴുതുന്നുണ്ട്. എസ്.സി വിഭാഗത്തിൽ 135 ഉം എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാളും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്ന് അഞ്ച് പേരും ഇതിൽപ്പെടുന്നു.
ട്രാൻസ് ജെൻഡറായവർ അവരുടെ പ്രത്യേക പഠന പദ്ധതിയായ സമന്വയ പദ്ധതിയുടെ പന്തളത്തെ പഠനവീട്ടിൽ താമസിച്ചാണ് പഠനം നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.