അടൂർ : ആനന്ദപ്പള്ളി സ്വദേശി എ.ആർ.ശിവരാജൻ (72) പ്രായത്തെ തോൽപ്പിച്ചു കൊണ്ട് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി പരീക്ഷ എഴുതുന്നു. 26 ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്ന ശിവരാജനാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ്.
സാക്ഷരതാ മിഷന്റെ തന്നെ തുല്യതാ കോഴ്സുകളിലൂടെ ഏഴാം തരവും പത്താം തരവും പാസായി കൊണ്ടാണ് ശിവരാജൻ ഇപ്പോൾ ഹയർ സെക്കൻഡറിതലം വരെ എത്തിയത്. അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സമ്പർക്ക പഠന കേന്ദ്രത്തിൽ ഓൺലൈൻ ക്ലാസുകളിലും ഓഫ് ലൈൻ ക്ലാസുകളിലും പഠനം പൂർത്തിയാക്കിയ ശിവരാജന് മക്കളും മരുമക്കളും ഉന്നത വിദ്യാഭ്യാസം നേടിയവരായതിനാൽ അവരോടൊപ്പം യോഗ്യത നേടാനുള്ള ആഗ്രഹമാണ് പഠനത്തിനായി പ്രേരിപ്പിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ശിവരാജൻ അടൂർ നഗരസഭയിലെ ആനന്ദപ്പള്ളി തുടർ വിദ്യാകേന്ദ്രം പ്രേരക് രാധാമണി ശിവരാജന്റെ ഭർത്താവാണ്. മക്കളായ രാജേഷും രാജിയും അച്ഛന് പിന്തുണയോടെ ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |