തൃശൂർ : സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റത്തിന് ഗുണകരമാകുന്ന നിലപാടാണ് സി.പി.എം. നേതൃത്വത്തിന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. കോൺഗ്രസിന്റെ ഭരണ സമിതികളെ ഉന്മൂലനം ചെയ്യാൻ കേരള ബാങ്ക് പോലെയുള്ള സംരംഭം കൊണ്ടു വരുമ്പോൾ അതിലൂടെ ബി.ജെ.പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമാണ് ക്ഷണിച്ച് വരുത്തുന്നത്. ജില്ലാ സഹകരണ ജനാധിപത്യ വേദി ഏജീസ് ഓഫീസിന്റെ മുന്നിൽ നടന്ന സഹകാരികളുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ജനാധിപത്യ വേദി ചെയർമാൻ എം.കെ. അബ്ദുൽസലാം അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി.എ. മാധവൻ, കെ.പി.സി.സി. സെക്രട്ടറി സുനിൽ അന്തിക്കാട്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, ടി.എം. നാസർ, ടി.കെ. പൊറിഞ്ചു, സി. മുരാരി, എ. ഗോപാലൻ, അബ്ദുൽ കരീം, സത്യഭാമ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |