പന്തളം: കുരമ്പാല തെക്ക് ടി.എസ്.രാഘവൻപിള്ള സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്നേഹഗാഥ പെൺജീവിതത്തിന്റെ കരുതലുകൾ എന്ന പേരിൽ സ്ത്രീ സുരക്ഷാ സെമിനാർ സംഘടിപ്പിച്ചു. പന്തളം നഗരസഭ കൗൺസിലർ ലസിത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി.ലീന വിഷയാവതരണം നടത്തി.നഗരസഭ കൗൺസിലർ അംബിക രാജേഷ്, ആർ.കൃഷ്ണനുണ്ണിത്താൻ, ജെ.ശശിധരക്കുറുപ്പ്, എം.എൻ.രതിഷ്, കെ.രാധാകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.കെ.സുജിത്ത് സ്വാഗതവും ലൈബ്രറേറിയൻ എസ്.ശാരിക നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |