കൊച്ചി: ജില്ലയിലെ കൊവിഡ് പ്രോട്ടോകോളും നിയന്ത്രണങ്ങളും ശക്തമാക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ടി.പി.ആർ ഉയർന്ന് നിൽക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു.
ഇതുവരെ ഡി- കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. വിമാനത്താവളം, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവർക്കും കൊവിഡ് പരിശോധന നടത്തണം. തീരദേശ മേഖലകളിൽ പ്രത്യേക പരിഗണന നൽകണം. എന്നിങ്ങനെയാണ് യോഗതീരുമാനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |