തൃക്കാക്കര: ജില്ലാ സിവിൽ സ്റ്റേഷനിലെയും അനുബന്ധ ഓഫീസുകളിലെയും ഇ-മാലിന്യം ശേഖരിച്ച് ശാസ്ത്രീയ പുന: ചംക്രമണത്തിനായി കൈമാറി. 23 സർക്കാർ ഓഫീസുകളിൽ നിന്നായി ശേഖരിച്ച 4 ടൺ ഇ - മാലിന്യമാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. ജില്ലാ കളക്ടർ ജാഫർ മാലിക് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാശുചിത്വമിഷന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് ഇ മാലിന്യങ്ങൾ ശേഖരിച്ചത്. ക്ലീൻ കേരള കമ്പനി ഇവ കിലോയ്ക്ക് 15 രൂപ നിരക്കിൽ നൽകും. ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി എച്ച് ഷൈൻ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |