SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.30 PM IST

ഞാനും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്,​ നിങ്ങളുടെ പരിഹാസമാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്,​ പ്രതികരിച്ച് അഞ്ജലി അമീർ

anjali-

ട്രാൻസ്‌ജെൻഡ‌ർ യുവതി അനന്യകുമാരി അലക്സിന്റെ മരണത്തിന് പിന്നാലെ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ വെക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്,​ അനന്യയുടെ മരണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീർ. ഹിജഡ, ഒൻപതു, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ സർജറി നടത്തുന്നതെന്ന് അഞ്ജലി പറയുന്നു,​ എന്നാൽ അതിനു ശേഷവും പീഡനവും പരിഹാസവും തുടരുകയാണെന്നും താരം പറഞ്ഞു.. താനും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

'ഹിജഡ ,ഒൻപതു ,ചാന്തുപൊട്ട് , ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകൾ വിളിച്ചുനിങ്ങൾ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവർ രണ്ടും കല്പിച്ചു ലിംഗമാറ്റ സർജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങൾക്കില്ലേ ...?' അഞ്ജലി കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് താഴെ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി ഒരാൾ എത്തി. അയാൾക്കുള്ള മറുപടിയായിട്ടാണ് താൻ ശസ്ത്രക്രിയ നടത്തിയെന്ന് താരം തുറന്നു പറഞ്ഞത്. 'ഞാൻ ചെയ്ത വ്യക്തിയാണ് ഇപ്പോൾ എനിക്ക് പ്രോബ്ലം ഒന്നുമില്ല സർജറി ഓക്കേ ആണ്' എന്നും അഞ്ജലി വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANANYA, ANJALI AMEER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.