ഫറോക്ക്: ആയുധ ഫാക്ടറികളുടെ സ്വകാര്യവത്ക്കരണത്തിനും തൊഴിലാളി വിരുദ്ധമായ കരിനിയമങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഫറോക്ക് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു . പി.മുഹമ്മദ് റമീഷ് അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ ജയശങ്കർ കിളിയൻകണ്ടി, എ.കെ.മനോജ് , ഇ.വസന്ത തുടങ്ങിയവർ പ്രസംഗിച്ചു.എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു സി, എസ്.ടി.യു സംഘടനകൾ സമരത്തിൽ പങ്കെടുത്തു. മണ്ണൂർ വളവിൽ നടന്ന പ്രതിഷേധ സമരം ടി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ ഭാസ്കരൻ നായർ, വി.ബിന്ദു, എ.വി.ഷൈജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |