SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.36 PM IST

കു​ർ​ബാ​ന​ ​മാ​റ്റം: സീ​റോ​മ​ല​ബാ​ർ​സ​ഭ​യി​ൽ​ പ്ര​തി​ഷേ​ധം​ ​മു​റു​കു​ന്നു

fg

കൊച്ചി: സാധാരണ വിശ്വാസികൾക്ക് പരിചയമില്ലാത്ത പകുതി ജനങ്ങൾക്കും പകുതി അൾത്താരയ്ക്കും അഭിമുഖമായ കുർബാനയ്ക്കെതിരെ സീറോമലബാർസഭയിൽ പ്രതിഷേധം കടുക്കുന്നു. അൾത്താരയ്ക്ക് അഭിമുഖമായ കുർബാന അടിച്ചേല്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് വൈദികർ ഉൾപ്പെടെ വിയോജിക്കുന്നവർ പറഞ്ഞു.

അൾത്താരയ്ക്ക് അഭിമുഖമായ കുർബാന ഫ്രാൻസിസ് മാർപ്പാപ്പയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറം ആരോപിച്ചു. പൂർണമായും ജനാഭിമുഖ കുർബാന ചൊല്ലുന്ന രൂപതകളിൽ മാറ്റങ്ങൾ അന്തച്ഛിദ്രത്തിനും സംഘർഷത്തിനും കാരണമാകും. ജനാഭിമുഖ കുർബാനയ്ക്കു വിരുദ്ധമായ തീരുമാനം അടിച്ചേല്പിച്ചാലുണ്ടാകുന്ന ഗൗരവമായ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ത്യയിലും റോമിലെയും സഭാധികാരികളെ ഭീമഹർജികൾ വഴി അറിയിക്കാൻ ഫോറം തീരുമാനിച്ചു.

വിവിധ രൂപതകളിലെ വൈദിക പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഫാ. ജോസ് ഇടശേരി (എറണാകുളം അങ്കമാലി), ഫാ. ഡേവീസ് ചക്കാലയ്ക്കൽ (തൃശൂർ), ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ (ഇരങ്ങിലാക്കുട), ഫാ. ജോസ് വടക്കേടം, (താമരശേരി) ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ (പാലക്കാട്) എന്നിവരെ ഫോറത്തിന്റെ കൺവീനർമാരായും ഫാ. രാജൻ പുന്നയ്ക്കലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

 മെത്രാന്മാർ നേരിട്ടു ചർച്ച ചെയ്യണം
ജനാഭിമുഖ കുർബാന നിറുത്തലാക്കുന്ന ഗൗരവമേറിയ വിഷയം മെത്രാന്മാരുടെ ഓൺലൈൻ യോഗത്തിൽ ചർച്ച ചെയ്യരുതെന്ന് ഫോറം ആവശ്യപ്പെട്ടു. ഗൗരവമേറിയ തീരുമാനം മെത്രാന്മാർ നേരിട്ട് പങ്കെടുക്കുന്ന സിനഡിൽ വിശദമായി ചർച്ച ചെയ്തു തീരുമാനിക്കുന്നതാണ് വിവേകം. ജനാഭിമുഖ കുർബാനയിൽ മാറ്റം വരുത്തുന്നത് വൈദികരും സന്ന്യസ്തരും വിശ്വാസികളുമായി ചർച്ച ചെയ്തിട്ടില്ല. അരനൂറ്റാണ്ടായി പൂർണമായും ജനാഭിമുഖ കുർബാന ചൊല്ലുന്ന എറണാകുളം-അങ്കമാലി, തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഗൗരവമായ ചർച്ചകൾ നടത്തണമെന്ന് ഫോറം സെക്രട്ടറി ഫാ. രാജൻ പുന്നയ്ക്കൽ ആവശ്യപ്പെട്ടു.

 തർക്കം ഇങ്ങനെ

വൈദികർ ജനങ്ങൾക്ക് നേരെ നിന്ന് അർപ്പിക്കുന്നതാണ് ജനാഭിമുഖ കുർബാന. വൈദികൻ അൾത്താരയ്ക്ക് നേരെ നിന്ന് അർപ്പിക്കുന്നതാണ് അൾത്താരാഭിമുഖ കുർബാന. ചില രൂപതകൾ അൾത്താരാഭിമുഖ കുർബാനയാണ് നടത്തുക. പകുതി അൾത്താരക്കും പകുതി ജനങ്ങൾക്കും അഭിമുഖമായി കുർബാന അർപ്പിക്കുന്നത് ഓൺലൈൻ സിനഡ് യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KURBANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.