കളമശേരി: ഫാക്ട് ടൗൺഷിപ്പിലെ ക്വാർട്ടേഴ്സുകളിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിൽ മാനേജുമെന്റ് തിടുക്കം കാണിക്കരുതെന്ന് ആവശ്യപ്പെടുന്ന ബി.ജെ.പി. മുനിസിപ്പൽ കമ്മിറ്റിയുടെ കത്ത് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എച്ച്.ആർ. വിഭാഗം ജനറൽ മാനേജർ എ.ആർ.മോഹൻ കുമാറിന് കൈമാറി. കമ്പനി മെയിന്റനൻസ് ചെയ്യാത്തതിനാൽ താമസക്കാർ 10000ൽപരം രൂപ മുടക്കിയാണ് താമസ യോഗ്യമാക്കിയിട്ടുള്ളത്. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കത്തിൽ ആവശ്യപ്പെട്ടു. സാവകാശം കൊടുക്കാമെന്ന് ഫാക്ട് മാനേജുമെന്റ് ഉറപ്പു നൽകിയെന്നും ആശങ്ക വേണ്ടെന്നും ബി.ജെ.പി.നേതൃത്വം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |