SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.43 AM IST

മൂന്നാം തരംഗം മെരുക്കാൻ ഒരുക്കം

covid

കൊല്ലം: കൊവിഡ് മൂന്നാം തരംഗം മെരുക്കാനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ഊർജ്ജിതമാക്കി. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള നടപടികളും തുടങ്ങി. രോഗവ്യാപനം ഉണ്ടാകുന്ന മേഖലകളിൽ എല്ലാ ദിവസവും ശക്തമായ നിയന്ത്രണം ഉണ്ടാകും. ഈ പ്രദേശങ്ങളിൽ കൊവിഡ് പരിശോധനയും ശക്തമാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സാമൂഹിക അകലം പാലിക്കൽ, ശരിയായ മാസ്‌ക്ധാരണം, കൈകൾ വൃത്തിയാക്കൽ

2. പോസിറ്റീവാകുന്നവരുടെ പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടിക അന്നേദിവസം തന്നെ ആരോഗ്യവകുപ്പിന് കൈമാറണം

3. 80 ശതമാനം ആളുകളും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തതിനാൽ സമ്പർക്കമുണ്ടായവർ കർശനമായും ഗൃഹനിരീക്ഷണത്തിൽ കഴിയണം. തൊട്ടടുത്ത ദിവസം തന്നെ ടെസ്റ്റിന് വിധേയരാകണം

4. വീടുകളിൽ വേണ്ടത്ര സൗകര്യമില്ലെങ്കിൽ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറണം

5. പോസിറ്റീവായവരുടെ ഗൃഹനിരീക്ഷണ കാലയളവ് 17 ദിവസം

6. പനി ഇൻഫ്ലുവൻ പോലെയുള്ള രോഗമുള്ളവർ സ്വയം ചികിത്‌സ നടത്തരുത്

7. രോഗലക്ഷണങ്ങൾ കണ്ടാലുടൻ നിരീക്ഷണത്തിൽ പ്രവേശിച്ച് വൈകാതെ രോഗനിർണയം നടത്തണം

8. വാക്‌സിൻ എടുത്തവരും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കണം

9. പ്രായമായവർ, ഗർഭിണികൾ മറ്റ് മാരകരോഗങ്ങൾ ഉള്ളവർ (പ്രമേഹം, രക്താതിമർദ്ദം, കരൾ, വൃക്ക, ഹൃദയ രോഗങ്ങൾ, കാൻസർ) വീടിന് പുറത്തുപോകരുത്. ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിൻ സ്വീകരിക്കണം.

10. കുട്ടികൾ പുറം യാത്രകൾ ഒഴിവാക്കണം

11. അനാവശ്യമായ ഗൃഹസന്ദർശനങ്ങൾ ഒഴിവാക്കണം

12. കുട്ടികൾ കൂട്ടം ചേർന്നുള്ള കളികൾ ഒഴിവാക്കണം

13. റിവേഴ്‌സ് ക്വാറന്റൈനിലുള്ളവർ പ്രത്യേകിച്ചും കുട്ടികൾ ഷോപ്പിംഗ് നടത്തരുത്

14. ആഘോഷങ്ങൾ, ചടങ്ങുകൾ തുടങ്ങിയ ആൾക്കുട്ടങ്ങൾ ഒഴിവാക്കണം

15. മാരകരോഗങ്ങളുള്ള കൊവിഡ് ബാധിതർ സി.എഫ്.എൽ.ടി.സികളിലേക്ക് മാറണം

16. യാത്രകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

17. യാത്രയ്ക്കുശേഷം വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കണം

18. യാത്ര കഴിഞ്ഞ് കുളിച്ചതിന് ശേഷം മാത്രം വീട്ടിനുള്ളിൽ പ്രവേശിക്കുക

19. കെ.എസ്.ആർ.ടി.സി - പ്രൈവറ്റ് ബസ് യാത്രികർ, ജീവനക്കാർ, ബാങ്ക് ജീവനക്കാർ, കടയുടമകൾ, കടകളിലെ ജീവനക്കാർ, ആശുപത്രി ജീവനക്കാർ, കൊവിഡ് മുൻനിര പ്രവർത്തകർ, വോളണ്ടിയർമാർ തുടങ്ങിയവർ 15 ദിവസം കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം

''

കൊവിഡ് പരിശോധനാ വിവരം മറച്ചുവയ്ക്കുന്ന സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവയ്‌ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. പൊസിറ്റീവ്-നെഗറ്റിവ് കേസുകളുടെ സമ്പൂർണ വിവരമാണ് ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ടത്.

ജില്ലാ ഭരണകൂടം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.