കുണ്ടറ: കശുഅണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത 864 കശുഅണ്ടി ഫാക്ടറികളിൽ നൂറിൽ താഴെ മാത്രമാണ് പ്രവർത്തിക്കുന്നത്.
അഞ്ചുവർഷം പിന്നിട്ടിട്ടും മിനിമം വേതനം പുതുക്കിയിട്ടില്ല. സാമൂഹ്യപെൻഷന്റെ പേരിൽ ക്ഷേമനിധി പെൻഷൻ നിഷേധിക്കുന്നത് അനീതിയാണ്. ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകളും നിഷേധിക്കുകയാണെന്ന് എം.എൽ.എ നിയമസഭയിൽ അറിയിച്ചു.
അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം സർക്കാർ വിളിച്ചുചേർത്തിരുന്നതായി വകുപ്പ് മന്ത്രി മറുപടി നൽകി. പെൻഷൻ പരാതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |