കൊല്ലം: സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ ലക്ഷ്യത്തിനായി അട്ടിമറിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. കേന്ദ്ര സർക്കാർ പുതുതായി ആരംഭിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാകുന്നതിനെതിരെ ജില്ലാ സഹ. ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹ. ജനാധിപത്യ വേദി ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. പുത്തൂർ സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് ജോൺസൺ, കൊല്ലം ഹൗസിംഗ് സഹ. സംഘം പ്രസിഡന്റ് വടക്കേവിള ശശി, കൊല്ലം അർബൻ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ബേബിസൺ, കാവനാട് കാർഷിക സഹകരണ സംഘം പ്രസിഡന്റ് ഗിരീഷ്, തെക്കുംഭാഗം സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് ജസ്റ്റസ് സുലൈമാൻ, ഗീതാകൃഷ്ണൻ, അഡ്വ. ബി. സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |