കൊളംബോ: മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെ അഞ്ച് താരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുകയും മഴ ഇടയ്ക്കിടപെടുകയും ചെയ്ത ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മഴമൂലം ഇടയ്ക്ക് തടസപ്പെട്ട മത്സരത്തിൽ 43.1 ഓവറിൽ 225 റൺസിന് ആൾഔട്ടായി. തുടർന്ന് 47ഒാവറിൽ 227 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി.
അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു 46 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റൺസെടുത്ത് പുറത്തായി. ബൗണ്ടറിയിലൂടെ അർധസെഞ്ച്വറി നേടാൻ ശ്രമിച്ച സഞ്ജുവിനെ ആവിഷ്ക ഫെർണാണ്ടോ ക്യാച്ചെടുക്കുകയായിരുന്നു. ക്യാപ്ടൻ ശിഖർ ധവാൻ(13),പൃഥ്വി ഷാ (49) എന്നിവരുടെ വിക്കറ്റുകളും മഴയ്ക്ക് മുന്നേ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. മഴയ്ക്ക് ശേഷം ആറ് വിക്കറ്റുകളാണ് പെട്ടെന്നാണ് പൊഴിഞ്ഞത്. 40 റൺസെടുത്ത സൂര്യകുമാർ യാദവ് മാത്രമാണ് പിടിച്ചുനിന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |