തിരുവനന്തപുരം: നഗരസഭ പരിധിയിൽ സിക്ക, ഡെങ്കു രോഗബാധ വർദ്ധിച്ചുവരുന്നതിനാൽ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ഫോഗിംഗ്, സ്പ്രേയിംഗ്, ഉറവിട നശീകരണം തുടങ്ങിയ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. 18നും 45നും മദ്ധ്യേ പ്രായമുള്ളവരും ഫോഗിങ്, സ്പ്രേയിംഗ് തുടങ്ങിയവ നടത്തി പരിചയമുള്ളവരുമായിരിക്കണം. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം 26ന് വൈകിട്ട് 5ന് മുമ്പ് dmohealthasection@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. അഭിമുഖം നടത്തുന്ന തീയതി, സമയം എന്നിവ ഫോൺ മുഖാന്തരം അറിയിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |