തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ അരലക്ഷം രൂപയടങ്ങിയ പഴ്സ് മോഷണം പോയി. കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെമീനയുടെ പണമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാർഡിൽ ചികിത്സയിലായിരുന്ന ഷെമീന ആശുപത്രി ചെലവിനായി സൂക്ഷിച്ചിരുന്ന പണമാണ് പഴ്സ് സഹിതം നഷ്ടമായത്. ഷെമീനയുടെ കൂട്ടിരിപ്പുകാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |