ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി. 49 കിലോ വനിതാ വിഭാഗത്തിലാണ് മെഡൽ നേട്ടം.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.
210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. 202 കിലോയാണ് മീരാഭായ് ഉയര്‍ത്തിയത്.സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡിയാണ് ഈ വിഭാഗത്തിൽ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
ഭാരോദ്വാഹനത്തിൽ കർണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് മെഡൽ ലഭിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം. മീരാഭായ് മികച്ച താരമാണെന്നും, ഇന്ത്യൻ സംഘത്തിൽ വനിതാ പ്രാതിനിദ്ധ്യം കൂടുന്നതിൽ അഭിമാനമുണ്ടെന്ന് കർണം മല്ലേശ്വരി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |