SignIn
Kerala Kaumudi Online
Tuesday, 28 September 2021 8.09 AM IST

ജീവിതത്തിന് പരിമിതികളില്ല ഗീതയുടെ ജീവിതവിജയം അറിയാം

ee

ഗീ​ത​യു​ടെ​ ​ജീ​വി​തം​ ​ഒ​രു​ ​പ്ര​തീ​ക്ഷ​യാ​ണ്,​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ത​ള​രു​ന്ന​വ​ർ​ക്ക് ​മു​ന്നോ​ട്ട് ​കൊ​തി​ക്കാ​നു​ള്ള​ ​ഊ​ർ​ജം ആ ജീവിതം പകരും.​ ​ലോ​ക​മാ​കെ​ ​'​അ​ട​ച്ചു​പ്പൂ​ട്ട​ലി​"​ൽ​ ​കു​ടു​ങ്ങി​ ​കി​ട​ന്ന​പ്പോ​ൾ​ ​എ​ല്ലാ​ ​പോ​രാ​യ്‌​മ​ക​ളെ​യും​ ​വെ​ല്ലു​വി​ളി​ച്ച് ​സ്വ​യം​ ​സം​രം​ഭ​ക​യാ​യി.​ ​കാ​ഴ്‌​ച​ ​പ​രി​മി​തി​ ​മു​ത​ൽ​ ​സാ​മ്പ​ത്തി​കം​ ​വ​രെ​ ​പ്ര​തി​സ​ന്ധി​ ​സൃ​ഷ്‌​ടി​ച്ച​പ്പോ​ഴും​ ​ഒ​ന്നി​ലും​ ​പ​ത​റാ​തെ​ ​ജീ​വി​ത​ത്തെ​ ​തി​രി​ച്ചു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​ ​തൃ​ശൂ​ർ​ ​വ​ടൂ​ക്ക​ര​ ​സ്വ​ദേ​ശി​ ​എം.​ ​ഗീ​ത.​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​പാ​ൽ​ ​വാ​ങ്ങി​ ​വെ​ണ്ണ​ ​ക​ട​ഞ്ഞെ​ടു​ത്ത് ​നെ​യ്യു​ണ്ടാ​ക്കി​ ​വാ​ട്സാ​പ്പ് ​ഗ്രൂ​പ്പു​ക​ൾ​ ​വ​ഴി​ ​ക​ച്ച​വ​ടം​ ​ന​ട​ത്തി​ ​ഗീ​ത​ ​തു​ട​ക്ക​മി​ട്ട​ ​'​ഹോം​ ​ടു​ ​ഹോം​" ​ബ്രാ​ൻ​ഡ് ​ഇ​ന്ന് ​കേ​ര​ള​മൊ​ട്ടാ​കെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​ചെ​റു​കി​ട​ ​യൂ​ണി​റ്റാ​യി​ ​വ​ള​രു​ക​യാ​ണ്.

ഇ​ച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കിൽ
ക​ണ്ണു​ക​ളെ​ന്തി​ന് ​വേ​റെ

എ​ട്ടാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​പൂ​ർ​ണ​ ​കാ​ഴ്‌​ച​ ​ശ​ക്തി​യു​ള്ള​ ​കു​ട്ടി​യാ​യി​രു​ന്നു​ ​ഗീ​ത.​ ​പ​തി​യെ​ ​പ​തി​യെ​ ​കാ​ഴ്‌​ച​ക​ൾ​ ​മ​ങ്ങി​ത്തു​ട​ങ്ങി.​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക​ണ്ണി​ലെ​ ​ഞ​ര​മ്പു​ക​ൾ​ ​ദ്ര​വി​ക്കു​ന്ന​ ​റെ​റ്റി​നോ​പ്പ​തി​ ​പി​ഗ്മ​ന്റോ​സ് ​ആ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​രോ​ഗ​ത്തി​ന് ​മു​ന്നി​ൽ​ ​അ​ടി​യ​റ​വ് ​പ​റ​യാ​ൻ​ ​അ​വ​ൾ​ ​ത​യാ​റാ​യി​രു​ന്നി​ല്ല.​ ​ബ്ലൈ​ൻ​ഡ് ​ സ്‌​കൂ​ളി​ലെ​ ​എ​ട്ട് ​മാ​സ​ത്തെ​ ​ബ്രെ​യി​ൽ​ ​ലി​പി​ ​കോ​ഴ്സി​ന് ​ശേ​ഷം​ ​കേ​ര​ള​ ​വ​ർ​മ്മ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ബി.​എ​ ​പൊ​ളി​റ്റി​ക്‌​സ് ​പൂ​ർ​ത്തി​യാ​ക്കി.​ ​അ​ക്കാ​ല​യ​ള​വി​ലാ​ണ് ​സീ​നി​യ​ർ​ ​വി​ദ്യാ​ർ​ത്ഥി​ ​സ​ലീ​ഷ്,​ ​ഗീ​ത​യോ​ട് ​പ്ര​ണ​യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ത​ന്നി​ലെ​ ​പോ​രാ​യ്‌​മ​ക​ളെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പി​ന്തി​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​പി​ന്മാ​റാ​ൻ​ ​സ​ലീ​ഷ് ​ത​യാ​റാ​യി​രു​ന്നി​ല്ല.​ ​ഇ​രു​ ​വീ​ടു​ക​ളി​ലും​ ​ഉ​യ​ർ​ന്ന​ ​എ​തി​ർ​പ്പു​ക​ൾ​ ​പ​തി​യെ​ ​അ​ലി​ഞ്ഞി​ല്ലാ​തെ​യാ​യി.​ 2006​ലാ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹം.

പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ത​ള​രാ​തെ

ഏ​ഴ് ​വ​ർ​ഷം​ ​മു​മ്പ് ​ജൈ​വ​ ​വി​ഭ​വ​ങ്ങ​ൾ​ ​മാ​ത്രം​ ​വി​ള​മ്പു​ന്ന​ ​ഭ​ക്ഷ​ണ​ശാ​ല​യു​മാ​യി​ട്ടാ​ണ് ​ഗീ​ത​യും​ ​സ​ലീ​ഷും​ ​രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ ​നാ​ച്ചു​റ​ൽ​ ​ജ്യൂ​സു​ക​ൾ,​ ​കൊ​ഴു​ക്ക​ട്ട,​ ​മ​ൾ​ട്ടി​ഗ്രെ​യി​ൻ​ ​അ​ട,​ ​ഗ്രീ​ൻ​ ​ടീ,​ ​ഇ​ല​ക്ക​റി​ക​ൾ​ ​കൂ​ട്ടി​യു​ള്ള​ ​ഉ​ച്ച​യൂ​ണ് ​എ​ന്നി​വ​യാ​യി​രു​ന്നു​ ​ഹൈ​ലൈ​റ്റ് ​ഇ​ന​ങ്ങ​ൾ.​ ​കു​ട്ടി​ക​ളാ​യ​തോ​ടെ​ ​ഹോ​ട്ട​ലി​ന് ​പ​തി​യെ​ ​ലോ​ക്കി​ട്ട് ​വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ​ഒ​തു​ങ്ങി.​ ​സ​ലീ​ഷ് ​മെ​ഡി​ക്ക​ൽ​ ​റെ​പ്പി​ന്റെ​ ​കു​പ്പാ​യ​വു​മ​ണി​ഞ്ഞു.​ ​അ​ക്കാ​ല​ത്ത് ​ഗീ​ത​ ​കോ​ഴി​ക​ളെ​യും​ ​കാ​ട​ക​ളെ​യും​ ​വ​ള​ർ​ത്തി​യി​രു​ന്നു.​ ​ലോ​ക്ക് ​ഡൗ​ൺ​ ​വ​ന്ന​തോ​ടെ​ ​കാ​ട​ക​ളെ ​എ​ങ്ങ​നെ​ ​വി​റ്റ​ഴി​ക്കും​ ​എ​ന്ന​ ​ചി​ന്ത​യി​ൽ​ ​നി​ന്ന് ​കാ​ട​മു​ട്ട​ ​അ​ച്ചാ​റി​ലേ​ക്കാ​ണ് ​ആ​ദ്യം​ ​ചു​വ​ട് ​വെ​ച്ച​ത്.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​നെ​യ്യ് ​വി​പ​ണി​യി​ലേ​ക്ക് ​കൂ​ടി​ ​സം​രം​ഭം​ ​വ്യാ​പി​പ്പി​ച്ച​ത്.
വീ​ട്ടു​ജോ​ലി​ക​ളും,​ ​മ​ക്ക​ളു​ടെ​ ​പ​ഠ​ന​കാ​ര്യ​ങ്ങ​ളും​ ​നോ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​ഇ​തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​ത്.​ ​ഗു​ണ​നി​ല​വാ​രം​ ​നി​ർ​ബ​ന്ധ​മാ​യ​തി​നാ​ൽ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​പാ​ൽ​ ​മാ​ത്ര​മാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​പാ​ൽ തൈ​രാ​ക്കി,​ ​വെ​ണ്ണ​ ​ക​ട​ഞ്ഞെ​ടു​ത്ത്,​ ​ഉ​രു​ക്കി​ ​നെ​യ്യാ​ക്കു​ന്ന​ത് ​വ​രെ​യു​ള്ള​ ​ജോ​ലി​ക​ളി​ൽ​ ​ഗീ​ത​യ്‌​ക്ക് ​പ​ര​സ​ഹാ​യം​ ​ആ​വ​ശ്യ​മി​ല്ല.​ ​നെ​യ്യ് ​വാ​ങ്ങി​യ​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്ന് ​കേ​ട്ട​റി​ഞ്ഞാ​ണ് ​കൂ​ടു​ത​ൽ​ ​ആ​വ​ശ്യ​ക്കാ​രെ​ത്തി​യ​ത്.​ ​അ​തോ​ടെ​ ​ക​ച്ച​വ​ട​ ​കേ​ന്ദ്രം​ ​വാ​ട്സാ​പ്പി​ലേ​ക്ക് ​മാ​റ്റി.​ ​ഓ​ർ​ഡ​റു​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​ മ​റു​പ​ടി​ ​ന​ൽ​കാ​നും​ ​ഭ​ർ​ത്താ​വി​നെ​ ​കൂ​ടാ​തെ​ ​മ​ക്ക​ളാ​യ​ ​ഒ​ൻ​പ​താം​ ​ക്ലാ​സു​കാ​ര​ൻ​ ​ഗ​സ​ലും​ ​അ​ഞ്ചാം​ ​ക്ലാ​സു​കാ​രി​ ​ഗ​യ​യും​ ​ഒ​പ്പ​മു​ണ്ട്.

പി​ന്തു​ണ​യു​മാ​യി​ ​ഐ​സ​ക്ക് ​എ​ത്തി

ഗീ​ത​യു​ടെ​ ​സം​രം​ഭ​ത്തെ​ ​കു​റി​ച്ച് ​കേ​ട്ട​റി​ഞ്ഞ​ ​മു​ൻ​ ​മ​ന്ത്രി​ ​ഡോ.​ ​തോ​മ​സ് ​ഐ​സ​ക്ക് ​അ​ടു​ത്തി​ടെ​ ​ഗീ​ത​യെ​ ​കാ​ണാ​ൻ​ ​അ​മ​ല​ ​ ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ലെ​ത്തി.​ ​ഒ​രു​ ​മ​ണി​ക്കൂ​റോ​ളം​ ​അ​വി​ടെ​ ​ചെ​ല​വ​ഴി​ച്ച്,​ ​നെ​യ്യും​ ​വാ​ങ്ങി​യാ​ണ് ​അ​ദ്ദേ​ഹം​ ​മ​ട​ങ്ങി​യ​ത്.​ ​സം​രം​ഭം​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​ന​ൽ​കി.​ ​വ​ർ​ക്ക് ​ഷെ​ഡ് ​നി​ർ​മി​ച്ച് ​സം​രം​ഭം​ ​ഉ​ഷാ​റാ​ക്കാ​ൻ​ ​ഗീ​ത​യ്‌​ക്ക് ​കു​ടും​ബ​ശ്രീ​യി​ൽ​ ​അം​ഗ​ത്വ​വും​ ​അ​ദ്ദേ​ഹം​ ​ഉ​റ​പ്പാ​ക്കി.

ആ​വ​ശ്യ​ക്കാ​ർ​ ​കൂ​ടു​ന്നു

ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ന​ൽ​കു​ന്ന​ ​ഓ​ർ​ഡ​ർ​ ​പ്ര​കാ​ര​മാ​ണ് ​ഗീ​ത​ ​നെ​യ്യ്,​ ​കാ​ട​മു​ട്ട,​ ​അ​മ്പ​ഴ​ങ്ങ​ ​അ​ച്ചാ​ർ​ ​എ​ന്നി​വ​ ​ത​യാ​റാ​ക്കു​ന്ന​ത്.​ ​കേ​ട്ട​റി​ഞ്ഞ് ​കൂ​ടു​ത​ലാളുകൾ​ ​എ​ത്തി​യ​തോ​ടെ​ ​കൊ​റി​യ​ർ​ ​വ​ഴി​ ​ആ​വ​ശ്യ​ക്കാ​രു​ടെ​ ​വീ​ടു​ക​ളി​ലെ​ത്തി​ച്ച് ​തു​ട​ങ്ങി.​ ​വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​നെ​യ്യ് ​ഉ​ണ്ടാ​ക്കു​ന്ന​ത് ​പാ​ലി​ൽ​ ​നി​ന്ന് ​നേ​രി​ട്ടെ​ടു​ക്കു​ന്ന​ ​നെ​യ്യ് ​ഉ​പ​യോ​ഗി​ച്ചാ​ണ്.​ ​തൈ​രി​ൽ​ ​നി​ന്ന് ​ക​ട​ഞ്ഞെ​ടു​ത്ത​ ​വെ​ണ്ണ​യാ​ണെ​ങ്കി​ൽ​ ​രു​ചി​ ​വ്യ​ത്യാ​സ​മു​ണ്ടാ​കും.​ ​മ​ണ​ത്തി​ലും​ ​മാ​റ്റ​മു​ണ്ടാ​കും.​ ​വി​പ​ണി​യി​ലു​ള്ള​ ​നെ​യ്യി​നെ​ക്കാ​ൾ​ 50​ ​-​ 60​ ​ശ​ത​മാ​നം​ ​വി​ല​ ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും​ ​മു​ഴു​വ​നും​ ​വി​റ്റു​പോ​കു​ന്നു​ണ്ട്.​ 24​ ​ലി​റ്റ​ർ​ ​വീ​തം​ ​പാ​ൽ​ ​വാ​ങ്ങി​യാ​ണ് ​വെ​ണ്ണ​യെ​ടു​ക്കു​ന്ന​ത്.​ ​ഒ​രു​ ​ലി​റ്റ​ർ​ ​വെ​ണ്ണ​ ​ഉ​രു​ക്കി​യാ​ൽ​ 900​ ​ഗ്രാം​ ​നെ​യ്യ് ​ല​ഭി​ക്കും.

കാഴ്‌ച ഒ​രു​ ​വി​ഷ​യ​മ​ല്ല

ന​ഷ്‌​ട​പ്പെ​ട്ടു​പോ​യ​ ​കാ​ഴ്‌​ച​ശ​ക്തി​ ​ത​നി​ക്കൊ​രു​ ​വി​ഷ​യ​മ​ല്ലെ​ന്നാ​ണ് ​ഗീ​ത​ ​പ​റ​യു​ന്ന​ത്.​ ​ത​ന്നെ​ ​മ​ന​സി​ലാ​ക്കി​ ​ജീ​വി​തം​ ​പ​കു​ത്ത് ​ന​ൽ​കി​യ​ ​സ​ലീ​ഷാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ​ക്തി​യും​ ​പി​ന്തു​ണ​യു​മെ​ന്ന് ​ഗീ​ത​ ​ഉ​റ​ച്ച് ​വി​ശ്വ​സി​ക്കു​ന്നു.​ ​കാ​ഴ്‌​ച​യി​ല്ലാ​ത്ത​ത് ​ഒ​രു​ ​കു​റ​വാ​യി​ ​തോ​ന്നു​ന്നി​ല്ല.​ ​എ​പ്പോ​ഴും​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മു​ഴു​കാ​നാ​ണ് ​താ​ൽ​പ​ര്യം.​ ​മ​ക്ക​ളെ​ ​പ​ഠി​പ്പി​ക്കു​ന്ന​തി​ന​ട​ക്കം​ ​കാ​ഴ​്ച​ക്കു​റ​വ് ​പ്ര​ശ്‌​ന​മാ​യി​ട്ടി​ല്ല.​ ​അ​ക്ഷ​ര​ങ്ങ​ളും,​ ​ഗു​ണ​ന​പ​ട്ടി​ക​യു​മെ​ല്ലാം​ ​വീ​ട്ടി​ലെ​ ​ബോ​ർ​ഡി​ൽ​ ​മ​ക്ക​ൾ​ക്കാ​യി​ ​എ​ഴു​തി​ ​ന​ൽ​കാ​റു​ണ്ട് ​ഗീ​ത​ ​എ​ന്ന​ ​അ​മ്മ.
'​'​ഏ​ത് ​പ്ര​ശ്‌​ന​ത്തി​നും​ ​ഒ​രു​ ​പ​രി​ഹാ​ര​മു​ണ്ടെ​ന്നാ​ണ് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ബാ​ധി​ക്കാ​റി​ല്ല.​ ​വെ​റു​തെ​ ​ഇ​രി​ക്കാ​തെ​ ​എ​പ്പോ​ഴും​ ​എ​ന്തെ​ങ്കി​ലു​മൊ​ക്കെ​ ​ചെ​യ്‌​തു​കൊ​ണ്ടി​രി​ക്ക​ണം.​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്ത് ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും​ ​ഓ​ർ​ഡ​റു​ക​ൾ​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി.​ ​എ​ങ്ങ​നെ​യും​ ​സം​രം​ഭം​ ​വി​പു​ല​പ്പെ​ടു​ത്ത​ണം.​ ​അ​താ​ണ് ​മ​ന​സി​ലി​പ്പോ​ഴു​ള്ള​ത്.​"​" ​ഗീ​ത​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​പ​റ​ഞ്ഞു​ ​നി​റു​ത്തി.


(​ഗീ​ത​യു​ടെ​ ​ഫോ​ൺ​:​ 9946418035)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.