SignIn
Kerala Kaumudi Online
Thursday, 25 April 2024 1.57 AM IST

അല്ലു കുടുംബത്തിലെ നാലാം തലമുറയും

alu

അല്ലു കുടുംബത്തിൽ നിന്നും പുതിയൊരാൾ കൂടി സിനിമയിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് തെലുങ്ക് പ്രേക്ഷകർ. സാമന്ത നായികയാകുന്ന ശാകുന്തളത്തിലൂടെയാണ് അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിലേക്കെത്തുന്നത്. കാളിദാസ കൃതിയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അർഹ അവതരിപ്പിക്കുന്നത്. അല്ലു അർജുനാണ് മകളുടെ സിനിമാപ്രവേശത്തെ കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. 'സൂഫിയും സുജാത"യും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്.

' നാലാം തലമുറയിൽപ്പെട്ട അല്ലു അർഹയുടെ ശാകുന്തളം സിനിമയിലൂടെയുള്ള അരങ്ങേറ്റം അല്ലു കുടുംബത്തിന് അഭിമാനമാണ്. എന്റെ മകൾക്ക് അരങ്ങേറ്റം കുറിക്കാൻ മനോഹരമായ ഈ സിനിമ സമ്മാനിച്ചതിന് ഗുണശേഷരനും നീലിമയ്‌ക്കും നന്ദി പറയുന്നു." അല്ലു അർജുൻ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.