SignIn
Kerala Kaumudi Online
Friday, 19 April 2024 4.45 AM IST

ന്യൂനമർദ്ദം,​ സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ

rain

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.തെക്കൻ ജില്ലകളിൽ ശക്തി കുറഞ്ഞ മഴയും മദ്ധ്യ വടക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും.ഇന്ന് മഴയുടെ പശ്ചാത്തലത്തിൽ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മദ്ധ്യ തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും വരും ദിവസങ്ങളിൽ സാദ്ധ്യതയുണ്ട്.26 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനവും പാടില്ല.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.