SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.07 PM IST

സർക്കാർ ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തൽ കീറാമുട്ടി

govt-files

പൂവാർ: സ‌ർക്കാർ ഓഫീസുകൾക്ക് സ്ഥലം കണ്ടെത്താനുള്ള പ്രക്രിയ പൂവാർ ഗ്രാമ പഞ്ചായത്തിൽ ഇപ്പോൾ കീറാമുട്ടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയിൽ എം. വിൻസെന്റ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പൂവാർ സബ്ബ് രജിസ്ട്രാർ ഓഫീസ് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതായി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞതോടെയാണ് പഞ്ചായത്ത് ഭരണസമിതി പ്രതിസന്ധിയിലായിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിൽ ഫയർസ്റ്റേഷൻ, സബ് രജിസ്റ്റർ ഓഫീസ്, വില്ലേജ് ഓഫീസ്, ഹോമിയോ - ആയുർവ്വേദ ആശുപത്രികൾ തുടങ്ങിയവയെല്ലാം ഇപ്പോൾ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വളരെയേറെ പരിമിതികളോടെയാണ് അവയെല്ലാം പ്രവർത്തിച്ചുവരുന്നത്. ഇവയ്ക്കെല്ലാം സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഫയർ സ്റ്റേഷൻ

2009 ലാണ് ഫയർ സ്റ്റേഷൻ പൂവാറിൽ നിലവിൽ വരുന്നത്. അന്നുമുതൽ ഇന്നോളം വാടക കെട്ടിടങ്ങളിലായാണ് ഇവ പ്രവർത്തിക്കുന്നത്. കറണ്ട്, വെള്ളം തുടങ്ങിയവ ഉൾപ്പെടെ വാടക ഇനത്തിൽ പ്രതിമാസം ഏകദേശം 25000 രൂപ ചെലവ് വരുന്നതായി ജീവനക്കാർ പറയുന്നു. 40 ഓളം ജീവനക്കാരുമുണ്ട്. ഇവരുടെ ആവശ്യം പരിഗണിച്ച് കെട്ടിടം നിർമ്മിച്ച് നൽകാൻ ഡിപ്പാർട്ട്മെന്റ് തയ്യാറാണ്. എന്നാൽ അനുയോജ്യമായ സ്ഥലം ഗ്രാമ പഞ്ചായത്ത് കണ്ടെത്തി നൽകണം. വിവരം ഗ്രാമ പഞ്ചായത്തിനെ അറിയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് കമ്മിറ്റികളിൽ ചർച്ചകൾ നടക്കുന്നതല്ലാതെ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ ഗ്രാമ പഞ്ചായത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

വില്ലേജ് ഓഫീസ്

2014 ഒക്ടോബറിലാണ് പൂവാർ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്നുമുതൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മുൻ ഗവൺമെന്റിന്റെ അവസാന നാളുകളിൽ കെട്ടിട നിർമ്മാണത്തിന് 44 ലക്ഷം രൂപ അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അതിന്റെ ശിലാസ്ഥാപനവും നടന്നു. അരുമാനൂർതുറ എൽ.പി സ്കൂളിന് എതിർവശത്തുള്ള 11 സെന്റ് ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. എന്നാൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത് പൂവാർ ജംഗ്ഷൻ കേന്ദ്രീകരിച്ചാകണം എന്ന ആവശ്യവുമായി ഒരു വിഭാഗം ജനപ്രതിനിധികളും നാട്ടുകാരും രംഗത്തുവന്നു.

പുറമ്പോക്ക് ഭൂമി കണ്ടെത്തി തി​ട്ട​പ്പെ​ടു​ത്തി​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ന് ​ഉ​ചി​ത​മാ​യ​ ​സ്ഥ​ലം​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ക്കും.

പൂ​വാ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ജെ.​ലോ​റ​ൻ​സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.