കൊടുങ്ങല്ലൂർ: കോപ്പ അമേരിക്കയിൽ അർജന്റീനയുടെ കിരീട നേട്ടത്തിൽ ആഹ്ളാദം പങ്കിട്ട് ആരാധകൻ തീർത്തത് കൂറ്റൻ മെസി ചിത്രം. ചിത്രം കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ എം.പി അനാച്ഛാദനം ചെയ്തു. അർജന്റീനയോടും മെസിയോടുമുള്ള കടുത്ത ആരാധനയുടെ പേരിലാണ് കൊടുങ്ങല്ലൂർ സ്വദേശി യാദിൽ വടക്കേ നടയിലെ തന്റെ കെ ടൗൺ റെസ്റ്റോറന്റിനോട് ചേർന്ന് 30 അടി ഉയരവും 20 അടി വീതിയുമുള്ള ചിത്രം നിർമ്മിച്ചത്. യുവ ചിത്രകാരൻ റാഷിദ് മെറാക്കി അക്രിലിക് എമൽഷൻ ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ടാണ് ചിത്രം തയ്യാറാക്കിയത്. കോപ്പ അമേരിക്ക കിരീടം അർജന്റീന നേടിയ സന്തോഷത്തിലാണ് യാദിൽ മെസിക്ക് അഭിവാദ്യം അർപ്പിച്ച് ഇങ്ങനെയൊരു ചിത്രത്തെ പറ്റി ആലോചിക്കുന്നതും റാഷിദിനെ സമീപിക്കുന്നതും. ചിത്രം അനാച്ഛാദനം ചെയ്യാൻ അർജന്റീന ആരാധകനായ ടി.എൻ. പ്രതാപൻ എം.പിയെ ക്ഷണിച്ചു. മെസിയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന ആദ്യമായി ഒരു രാജ്യാന്തര കിരീടം നേടിയത് ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മെസിക്ക് ഇത്ര വലിയൊരു സ്നേഹപ്രകടനം ഉണ്ടാകുന്നതും അത് കേരളത്തിൽ നിന്നാകുന്നതും വലിയ സന്തോഷം നൽകുന്നതായും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |