കോന്നി : സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പ്രമാടം ഗ്രാമപഞ്ചായത്തിൽ വിദ്യാഗ്രാമം പദ്ധതി തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് രക്ഷാധികാരിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു ചെയർപേഴ്സണുമായിരിക്കും. പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെയും പുരോഗതിയും വിദ്യാഭ്യാസ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിവിധ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റു പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കും. വിവിധ മേഖലകളെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായത്തോടെ അങ്കണവാടി വർക്കർമാർ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ് പ്രവർത്തകർ ,ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |