കൊല്ലം : ലോക ഒളിമ്പിക്സിനോടനുബന്ധിച്ച് പി.ബി ഗ്രൂപ്പ്, കൊച്ചിൻ സംഘടിപ്പിക്കുന്ന ഒളിമ്പിക് സോളിഡാരിറ്റി വെർച്വൽ റണ്ണിന്റെ ഭാഗമായി 30 കി. മീറ്റർ വീട്ടിൽ ഒാടി പൊലീസ് കൊല്ലം വിജിലൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ചെമ്മക്കാട് സ്വദേശിയായ ടി. അജയൻ. 30 കി. മീറ്റർ വിഭാഗത്തിൽ സോൾസ് ഒഫ് കൊല്ലത്തിന്റെ അംഗങ്ങളോടൊപ്പം അജയൻ പേര് നൽകിയിരുന്നെങ്കിലും താമസസ്ഥലം ട്രിപ്പിൾ ലോക്ക് ഡൗണിലായതിനാൽ കൊവിസ് പ്രോട്ടോക്കോൾ പാലിച്ച് 30 കി. മീറ്റർ വീട്ടിൽ ഓടുകയായിരുന്നു. സ്ട്രാവ ആപ്ലിക്കേഷൻ വഴി ഓട്ടം റെക്കാർഡ് ചെയ്താണ് സംഘാടകർക്ക് വിവരം കൈമാറിയത്. ഇദ്ദേഹം സോൾസ് ഒഫ് കൊല്ലം റണ്ണിംഗ് ക്ലബിലെ അംഗവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |