SignIn
Kerala Kaumudi Online
Friday, 29 March 2024 10.48 AM IST

കുണ്ടറ പീഡനക്കേസും ചീറ്റിപ്പോകും: തിരുവഞ്ചൂർ

thiru

കോട്ടയം: മന്ത്രി എ.കെ. ശശീന്ദ്രൻ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സംഭവം ചീറ്റിപ്പോയെന്ന മുഖ്യമന്ത്രിയുടെ പരിഹാസം കുണ്ടറ പീഡനക്കേസ് അന്വേഷണവും ചീറ്റിപ്പോകുമെന്നതിന്റെ സൂചനയാണെന്ന് മുൻ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ശശീന്ദ്രനെയും കുറ്റാരോപിതനെയും രക്ഷിക്കാൻ മുഖ്യമന്ത്രി പരസ്യ നിലപാട് എടുത്തത് ഖേദകരമാണ്. ഇത് നിയമത്തെവളച്ചൊടിക്കുന്നതിന് തുല്യമാണ്. ചീറ്റിപ്പോയെന്ന പ്രതികരണത്തിലൂടെ പെൺകുട്ടി നൽകിയ പരാതി കള്ളമെന്ന സൂചനയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.

വെറും പൊട്ടക്കണക്കുമായാണ് സർക്കാർ കെ-റയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. വെള്ളാനയായി മാറുന്ന പദ്ധതിയിലൂടെ ലാഭമുണ്ടാക്കാൻ പോകുന്നത് റിയൽ എസ്റ്റേറ്റുകാരായിരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THIRUVANCHOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.