പാറശാല:അഡ്വ. നീലകണ്ഠ ശർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ശർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണവും ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.അനുസ്മരണ സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ വൈസ് ചെയർമാൻ അഡ്വ.കെ.ബി.ഷിബു അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൊല്ലിയോട് സത്യനേശൻ സ്വാഗതം പറഞ്ഞു.മുൻ എം.എൽ എ ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, പാറശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,എൻ.സി.പി നേതാവ് പാറശാല വിജയൻ, ഫൗണ്ടേഷൻ ഭാരവാഹികളായ എസ്.എസ്.ലളിത,ശിവകുമാർ,സെലിൻ, സുബ്രഹ്മണ്യൻ പോറ്റി,ഗോപി, അഡ്വ.നീലകണ്ഠ ശർമ്മയുടെ മക്കളായ സുബ്രഹ്മണ്യശർമ്മ,ഗൗതംശർമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |