SignIn
Kerala Kaumudi Online
Friday, 26 April 2024 2.01 AM IST

കൊവിഡ് നിരക്കിൽ ആശങ്ക നിറയുന്നു

s

ആലപ്പുഴ : കഴിഞ്ഞ നാല് ദിവസമായി ജില്ലയിലെ ടി.പി.ആർ പത്ത് ശതമാനത്തിന് മുകളിലായതോടെ ആശങ്കയും വളരുന്നു. ആലപ്പുഴ നഗരസഭയിലാണ് രോഗികളുടെ എണ്ണം ദിവസംതോറും വർദ്ധിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിയതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനിടയാക്കിയത്. വരുംദിവസങ്ങളിലെ കൂട്ടപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ ആലോചന.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് 200ൽ താഴെയായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ ആയിരത്തോടടുത്താണ്. ഈ മാസം ആദ്യം അഞ്ഞൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. ഒരാഴ്ചകൊണ്ടാണ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്. ജൂലായ് 23വരെ കൊവിഡ് ബാധിച്ചവരുട‌െ ആകെ എണ്ണം 2,17,090ആണ്.

എങ്ങും ലംഘനം

മരണം, വിവാഹം തുടങ്ങിയ ചടങ്ങുകൾ നടക്കുമ്പോൾ അനുവദനീയമായതിലും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പ്രവണത കൂടിവരികയാണ്. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണത്തിലും ജില്ല മുന്നിലാണ്. കടകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ല.

ജില്ലയിൽ ആകെ രോഗികൾ 2,17,090,

മരണം:1105

കൊവിഡ് ബാധിതർ

(തീയതി- പോസിറ്റീവായവർ - രോഗമുക്തർ - സമ്പർക്കരോഗികൾ)എന്ന ക്രമത്തിൽ

ജൂലായ്17- 866- 639- 817

ജൂലായ് 18- 785-450- 748

ജൂലായ് 19- 613- 605- 602

ജൂലായ് 20- 905- 604- 895

ജൂലായ് 21- 969- 535- 956

ജൂലായ് 22- 718- 1287- 685

ജൂലായ് 23- 901- 1124- 894

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.