കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിരവധി ശസ്ത്രക്രിയകൾ പരാജയപ്പെടുന്നുണ്ടെങ്കിലും അപമാനം ഭയന്ന് പലരും പുറത്തു പറയാറില്ല. മാനസികപീഡനവും ചൂഷണവും അനുഭവിക്കുന്ന സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. സമൂഹത്തിനു മുന്നിൽ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചെടുക്കാനുള്ള അവരുടെ പോരാട്ടം പരിഷ്കൃത സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |