SignIn
Kerala Kaumudi Online
Saturday, 20 April 2024 5.43 AM IST

ജീവിതതാളം തെറ്റിച്ച് കൊവിഡ്; പിടിച്ചുനിൽക്കാൻ പിടിമുറുക്കണം

savings

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ വരുമാനം പൂർണമായോ ഭാഗികമായോ നിലച്ച കുടുംബങ്ങളുടെ ജീവിതയാത്ര താളംതെറ്റിയ നിലയിലാണ്. വ്യാപാര സ്ഥാപനങ്ങളിലടക്കം ജീവനക്കാരുടെ എണ്ണം കുറച്ചതിലൂടെ തൊഴിൽ നഷ്ടമായവരും ജോലിയുള്ള ദിവസം മാത്രം വരുമാനം ലഭിക്കുന്നവരും പകച്ചുനിൽക്കുകയാണ്. ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിലൂടെ ദിവസവേതനക്കാരിൽ പകുതിയോളം പേർക്കാണ് തൊഴിൽ നഷ്ടമുണ്ടായത്. ജില്ലയിൽ ഇവരെ ആശ്രയിച്ച് കഴിയുന്നവർ ഏകദേശം ഒരുലക്ഷത്തിന് മുകളിൽ വരും.

വരുമാനം നിലച്ചെങ്കിലും ചെലവുകൾക്ക് യാതൊരു കുറവുമുണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടുംബ ചെലവുകൾ പരമാവധി കുറയ്ക്കുക എന്നതിനപ്പുറം മറ്റു കാര്യങ്ങളൊന്നും നിലവിലെ സ്ഥിതിയിൽ പ്രായോഗികമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ഒഴിവാക്കാൻ കഴിയുന്നതും കഴിയാത്തതുമായ ചെലവുകളുണ്ട്. ഇവ തിരിച്ചറിഞ്ഞ് കുടുംബ ബഡ്ജറ്റുകൾ അനുസൃതമായ വിധം ഉടച്ചുവാർക്കുക മാത്രമാണ് നിലവിലെ പ്രതിസന്ധി കടന്നുകിട്ടാനുള്ള പോംവഴി.

ഒഴിവാക്കാൻ കഴിയാത്തവ

1. വൈദ്യുതി

2. ജലം

3. ഭക്ഷണം

4. ഇന്ധനം

5. കേബിൾ, ഡി.ടി.എച്ച്

6. മൊബൈൽ ഫോൺ

പിടിച്ചുകെട്ടാം ചെലവുകളെ

1. ഭക്ഷണത്തിനായി പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിക്കുക
2. പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുക
3. വീട്ടുസാധനങ്ങൾ ഒരു മാസത്തേക്കുള്ളത് ഒന്നിച്ചുവാങ്ങുക
4. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ സ്റ്റോറുകൾ എന്നിവ ഉപയോഗപ്പെടുത്തുക
5. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തുക
6. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക
7. ചെലവ് കുറവുള്ള സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് വരുമാനമുണ്ടാക്കുക
8. ആകസ്മിക ചെലവുകൾ കുറയ്ക്കാൻ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുക

വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ

1. ഗുണമേന്മയുള്ള ഇലക്ട്രിക് സാധനങ്ങൾ ഉപയോഗിക്കുക

2. സാധാരണ ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ

3. ബൾബുകൾ, ഫാനുകൾ എന്നിവ ഉപയോഗ ശേഷം ഓഫ് ചെയ്യുക

4. വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടുക

5. വോൾട്ടേജ് കുറവുള്ള സമയത്ത് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, COVID ECONOMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.