വെഞ്ഞാറമൂട്: വൈകല്യങ്ങൾ മറന്ന് ബലിപ്പെരുന്നാൾ ആഘോഷിച്ച് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് അന്തേവാസികൾ. ഇവർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ എത്തിയ അതിഥിയായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. സമ്മാനപ്പൊതികളുമായി എത്തിയ ചെന്നിത്തല ഏറെ നേരം ഇവർക്കൊപ്പം ചെലവഴിച്ചാണ് ഇവിടെ നിന്ന് മടങ്ങിയത്. അന്തേവാസികൾ ചേർന്ന് ഇശൽ കലാവിരുന്നും സംഘടിപ്പിച്ചു. ഡി.കെ. മുരളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി അദ്ധ്യക്ഷത വഹിച്ചു.നെല്ലനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീർ, മെമ്പർമാരായ മഞ്ജു, ഗീതകുമാരി, കെ.പി.സി.സി ജനറൽ ജ്യോതികുമാർ ചാമക്കാല, കെ.പി.സി.സി സെക്രട്ടറിമാരായ ആനാട് ജയൻ, രമണി പി.നായർ, ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, ചാരിറ്റി വില്ലേജ് എക്സിക്യൂട്ടീവ് അംഗം ജെനിമോൻ കാരിച്ചിറ, പുതുർ അലിഫ് ദീനി, സാംസ്കാരിക സമിതി പ്രസിഡന്റ് ശിഹാബുദീൻ, ജി. പുരുഷോത്തമൻ നായർ, ജോബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |