വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ കായൽവാരം മേഖലയിൽ രാത്രികാല പൊലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്ന് ആവശ്യം. സന്ധ്യ കഴിഞ്ഞാൽ ഇവിടേക്ക് ഇരു ചക്ര വാഹനങ്ങളിലും, കാറുകളിലും എത്തുന്നവർ നിരവധിയാണ്. മദ്യം, ലഹരിവസ്ഥുക്കളുടെ ഉപയോഗത്തിനായാണ് ഇവർ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. മിക്കപ്പോഴും ഈ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റ്മുട്ടാറുമുണ്ട്. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി മുക്ക് - കായൽവാരം റസിഡൻസ് അസോസിയേഷൻ കടയ്ക്കാവുർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |