ടോക്യോ: ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണിൽ പിവി സിന്ധുവിന് അനായാസ ജയം. ആദ്യ മത്സരത്തിൽ ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ പരാജയപ്പെടുത്തി. 21-7, 21-10 എന്നിങ്ങനെയാണ് സ്കോർ നില. രണ്ട് ഗെയിമിലും റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് കഴിഞ്ഞില്ല.
Well that was a cake walk by PV Sindhu!
— Sakshi (@Sakshi_agrawl) July 25, 2021
Masterclass!#Olympics #PVSindhu pic.twitter.com/6fUR6yjM6K
അതേസമയം ടോക്യോ ഒളിമ്പിക്സ് ടെന്നീസ് ഡബിൾസിൽ ഇന്ത്യയ്ക്ക് തോൽവി.സാനിയ മിർസ-അങ്കിത റെയ്ന സഖ്യം ആദ്യ റൗണ്ടിൽ യുക്രെയിനോട് പരാജയപ്പെട്ടു. ആദ്യ സെറ്റ് നേടിയ ശേഷമാണ് തിരിച്ചടി. സ്കോർ: 6-0,6-7,8-10
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |