ഒട്ടാവ: കാനഡയിൽ മഞ്ഞ നാവുള്ള പന്ത്രണ്ടുകാരന് ഗുരുതരവും, അപൂർവവുമായ രോഗപ്രതിരോധ തകരാറുണ്ടെന്ന് കണ്ടെത്തി. ഇത് രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചുവന്ന രക്ത കോശങ്ങളെ ആക്രമിക്കുകയും, നശിപ്പിക്കുകയും ചെയ്തു.
ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം തൊണ്ടവേദന, മൂത്രത്തിന്റെ നിറ വ്യത്യാസം,വയറുവേദന, വിളർച്ച തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കുട്ടിയ്ക്ക് മഞ്ഞപ്പിത്തമാണെന്നായിരുന്നു കരുതിയത്.
എന്നാൽ കുട്ടിയുടെ നാവിലെ മഞ്ഞനിറം ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു. കുടുതൽ പരിശോധനകൾ നടത്തിയപ്പോൾ അനീമിയയും, എപ്സ്റ്റൈൻ ബാർ വൈറസ് ബാധിച്ചുവെന്നും കണ്ടെത്തി.കൂടാതെ കുട്ടിയിൽ കോൾഡ് അഗ്ലുട്ടിനിൻ രോഗം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |