ബുടാപെസ്റ്റ്: ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ നേട്ടം. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെ 5-0ന് ഇന്ത്യയുടെ പ്രിയാ മാലിക്ക് തോൽപ്പിച്ച് സ്വർണം നേടി. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ താരം മീരാബായി ചാനു വെളളി നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ ഇരട്ടി മധുരമായാണ് ബുടാപെസ്റ്റിൽ നടന്ന കേഡറ്റ് റെസിലിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു വനിതാ താരം ഇന്ത്യക്കായി സ്വർണം നേടിത്തന്നത്.
congratulations to the wrestler daughter Priya Malik of Haryana for winning the gold medal in the 73 kg category of the World Cadet Wrestling Championship in Budapest, Hungary. pic.twitter.com/cGVTvmfTUF
— Sandeep Singh (@flickersingh) July 25, 2021
43 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ തന്നു, 48 കിലോ വിഭാഗത്തിൽ അമൻ ഗുലിയ, 80 കിലോ വിഭാഗത്തിൽ സാഗർ ജഗ്ളാൻ എന്നിവർ വിജയം കുറിച്ചു. ഒന്നാമതെത്തിയ ഇന്ത്യക്ക് 147 പോയിന്റും അമേരിക്കയ്ക്ക് 143 പോയിന്റും റഷ്യയ്ക്ക് 140 പോയിന്റുമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |