SignIn
Kerala Kaumudi Online
Friday, 29 March 2024 10.27 AM IST

'കേളി 2021' സമാപനം ആഗസ്റ്റ് 1 ന്

പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ സൈബർസേനയുടെ ആഭ്യമുഖ്യത്തിൽ നടത്തിയ കേളി 2021 മെഗാ ഇവന്റിന്റെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും ആഗസ്റ്റ് 1 ന് രാവിലെ 11 ന് ഗൂഗിൾ മീറ്റിലൂടെ നടത്തും.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ എം.പി.സെൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ശ ലാലിറ്റ് എസ്.തകിടിയേൽ സംഘടനാസന്ദേശം നൽകും. സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലി യുവജനസന്ദേശം നൽകും. മത്സര ഫലപ്രഖ്യാപനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിഅംഗം സി.ടി.രാജൻ നിർവഹിക്കും. സൈബർസേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് മതിയത്ത്, അരുൺ കുളമ്പള്ളി, ഗിരീഷ് മീനച്ചിൽ, സൈബർസേന ജില്ലാ ചെയർമാൻ ബിബിൻ ഷാൻ കെ.എസ്, കൺവീനർ സുരേഷ് പെരുന്ന, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ, കൺവീനർ സോളി ഷാജി, എംപ്ലോയീസ് ഫോറം ചെയർമാൻ കെ.കെ വിനു കൂട്ടുങ്കൽ, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ പി.ജി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
യൂണിയൻ സൈബർസേന ചെയർമാൻ ആത്മജൻ കൊല്ലപ്പിളളി സ്വാഗതവും,കൺവീനർ ഗോപൻ വെള്ളാപ്പാട് നന്ദിയും പറയും. സൈബർസേന വൈസ് പ്രസിഡന്റ് ആനന്ദ് ഷിബു, കമ്മിറ്റിഅംഗങ്ങളായ കിരൺ തീക്കോയി, അനിൽ പൂഞ്ഞാർ, വിഷ്ണു രാമപുരം, അനന്ദു വലവൂർ, അരുൺ ഇടമറ്റം, അഭിജിത് സജി, വിഷ്ണുമായ ഷാജി, പ്രശോഭ് മാറിടം തുടങ്ങിയവർ നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.