കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നാഗമ്പടത്ത് ധർണ നടത്തും. 70 ലിറ്റർ ഡീസൽ ഉപയോഗിക്കുന്ന ബസിനു പോലും 2000 രൂപയിലധികമാണ് പ്രതിദിന അധിക ചെലവ്. കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാരുടെ കുറവു മൂലം ബസുകളുടെ ടിക്കറ്റ് വരുമാനമാവട്ടെ കുത്തനെ കുറഞ്ഞു. 50 % ത്തിൽ താഴെ ബസുകൾ സർവീസ് നടത്തിയിട്ടു പോലും ഓടുന്ന ബസുകളിൽ ആവശ്യത്തിനു യാത്രക്കാരില്ല. സർക്കാരാവട്ടെ നികുതി ഇളവുനൽകാൻ തയ്യാറായിട്ടില്ലെന്നും അസോസിയേഷൻ ജനറൽ സെകട്ടറി കെ.എസ്. സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |