ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭാ വിപുലീകരണം ഉടനെന്ന് സൂചന. ഇന്നലെ രാവിലെ രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സാര 25 എം.എൽ.എമാരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, എന്നിവരും പങ്കെടുത്തു. തങ്ങൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാതിനിദ്ധ്യം നൽകണമെന്ന് സച്ചിൻ പൈലറ്റും അദ്ദേഹത്തെ അനുകൂലിക്കുന്ന എം.എൽ.എമാരും ആവശ്യപ്പെട്ടു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രാജസ്ഥാനിലെ ജനറൽ സെക്രട്ടറി ഇൻ ചാർജ് അജയ് മാക്കൻ എന്നിവർ ശനിയാഴ്ച രാവിലെ ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാ വിപുലീകരണം സംബന്ധിച്ച ചർച്ചകൾ ഞങ്ങൾ നടത്തുന്നുണ്ട്. മന്ത്രിസഭാ വിപുലീകരണം ഉടൻ നടക്കും. ജില്ലാ - ബ്ലോക്ക് തല നേതാക്കളെയടക്കം നിയമിക്കും. എല്ലാവരും സഹകരിക്കാൻ തയ്യാറാണ് -ഇന്നലത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാക്കൻ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |