ബീജിംഗ് : ചൈനയിലെ ഒരു ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർക്ക ദാരുണാന്ത്യം. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൈനയുടെ വടക്ക് കിഴക്കൻ പ്രവശ്യയായ ജിലിന്റെ തലസ്ഥാനമായ ചംഗ്ചുണിലെ ഗോഡൗണിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. രക്ഷാ പ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. കൂടുതൽ പേർ സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അശാസ്ത്രീയമായ കെട്ടിടനിർമ്മാണ രീതി മൂലം ചൈനയിൽ അഗ്നിബാധ മൂലമുണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം രാജ്യത്തെ ആയോധന പരിശീലന കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തിൽ കുട്ടികളുൾപ്പെടെ 18 പേരാണ് മരണമടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |