SignIn
Kerala Kaumudi Online
Saturday, 20 April 2024 1.36 PM IST

പണം എങ്ങനെ ചെലവഴിക്കരുത് എന്നതിനെക്കുറിച്ചുളള പാഠമാണിത്, വെെറൽ വീഡിയോയുമായി ഇന്ത്യൻ ശതകോടീശ്വരൻ

anand-mahindra

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയയിൽ പലപ്പോഴും രസകരമായ വീഡിയോകൾ പങ്കിടുന്ന വ്യക്തിയാണ് മഹിന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. ഇത്തവണ അദ്ദേ​ഹം സ്വര്‍ണം പൂശിയ ആഡംബര ഫെറാരി കാറിൽ യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യമാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും യുവാവിന്റെ ആഡംബര പ്രദർശനത്തിൽ തനിക്ക് ഒട്ടും മതിപ്പില്ലെന്ന് ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ തന്റെ ഫെറാരി കാർ നാട്ടുകാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ കണ്ട് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ടാണ് യുവാവ് കാറിൽ യാത്ര ചെയ്യുന്നതും. 54 സെക്കന്റ് ദെെർഖ്യമുളള ഈ വീഡിയോ ട്വിറ്ററിൽ രണ്ടുലക്ഷത്തിലേറെ ആളുകളാണ് കണ്ടിരിക്കുന്നത്.

ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ എന്തുകൊണ്ടാണ് പ്രചരിപ്പിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്ന് ആനന്ദ് മഹിന്ദ്ര പറയുന്നു. സന്പന്നനായിരിക്കുന്പോൾ ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ANAND MAHINDRA, VIRAL VIDEO, FERRARI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.