നെയ്യാറ്റിൻകര:പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ കെ.എസ്.യു തിരുപുറം മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിൽ നിന്നും സൈക്കിൾ യാത്ര നടത്തി.കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ.പ്രഗീത്.ജി.ജി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അരുൺ എസ്.കെ യാത്ര ഫ്ളാഗ് ഒഫ് ചെയ്തു.കെ.എസ്.യു ഭാരവാഹികളായ അനുരാജ്,അശ്വിൻ,അബിൻ സി.ആർ,ഷിനു.സി.ദാസ്,ആദിഷ് ജെ.ജി,സജി,ഭരത്യാജ്,അനൂപ് തങ്കരാജ് തുടങ്ങിയവർ പങ്കെടുത്തു.പഴയകടയിൽ നടന്ന സമാപനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിഷ സന്തോഷ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ലിജു,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |