മലപ്പുറം: ഐ.എൻ.എല്ലിലെ അസംതൃപ്തർക്ക് ലീഗിലേക്ക് വരാമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കു!*!ഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിലേക്കുവരണോയെന്ന് അവർക്ക് തീരുമാനിക്കാം. സ്ഥാനങ്ങൾ ഇല്ലെങ്കിലും സ്വസ്ഥത ഉണ്ടാവും. വന്നവർ അത് അനുഭവിക്കുന്നുണ്ട്. ഇടതുമുന്നണിയിൽ ഐ.എൻ.എല്ലിന് സ്വാതന്ത്ര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊച്ചിയിൽ ഐ.എൻ.എൽ സംസ്ഥാന നേതൃയോഗം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഐ.എൻ.എൽ സംഭവം: വിജയരാഘവന് അതൃപ്തി
ഐ.എൻ.എല്ലിനെ പിളർപ്പിലേക്ക് നയിച്ചസംഭവഗതികൾ മുന്നണിയുടെ താല്പര്യത്തിന് സഹായകമല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ പ്രതികരിച്ചു.
അവിടെ എന്താണുണ്ടായതെന്ന് വ്യക്തമല്ല. മാദ്ധ്യമങ്ങൾക്ക് സംഭവത്തെ ഏതു തരത്തിലും വ്യാഖ്യാനിക്കാം. ഇടതുമുന്നണി വിഷയം ചർച്ച ചെയ്ത ശേഷം കൂടുതൽ പ്രതികരിക്കാം. മാദ്ധ്യമങ്ങളിൽ കാണുന്നത് മാത്രമേ ഇപ്പോൾ അറിവുള്ളൂവെന്നും വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |