SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.12 PM IST

പാഴ് മരങ്ങൾ അപകടഭീഷണിയാകുന്നു

s

കടയ്ക്കാവൂർ: കടയ്ക്കാവൂർ റയിൽവേസ്റ്റേഷന് സമീപം പാഴ്മരങ്ങൾ അപകടഭീഷണിയാകുന്നു. റയിൽവേസ്റ്റേഷൻ ഓവർ ബ്രിഡ്ജ്, നേതാജി റോഡ് എന്നീ ഭാഗങ്ങളിലാണ് വൻ പഴ് മരങ്ങൾ ഉൾപ്പടെ അപകടഭീഷണിയായി നിൽക്കുന്നത്. മഴയിൽ മണ്ണ് ഒഴുകിപോകുന്നതുമൂലം റോഡരുകിൽ നിൽക്കുന്ന പലമരങ്ങളുടേയും വേരുകൾ പുറത്താണ്. മഴയിലും കാറ്റിലും ആടിയുലയുന്ന ഈ മരങ്ങൾ കടപുഴുകി വീഴുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. പ്രധാന അയ്യപ്പൻ കോവിലും ചെറുതും വലുതുമായ അനവധി വ്യാപര സ്ഥാപനങ്ങളും ബാങ്കുകളും വീടുകളും ഇലവൻ കേവി ഉൾപ്പെടെയുളള ഇലക്ട്രിക്ക് ലൈനുകളും ഈ മരങ്ങൾക്ക് അടിയിലുണ്ട്. കൂടാതെ റയിൽവേസ്റ്റേഷനിലേക്കുളള മെയിൻ റോഡിന്റെ വളവിൽ മരങ്ങളുടെ ശിഖരങ്ങൾ വളർന്ന് ചാഞ്ഞു കിടക്കുന്നതിനാൽ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാറില്ല. റെയിൽവേസ്റ്റേഷനു സമീപം അടുത്ത കാലത്ത് ദമ്പതികൾ സഞ്ചരിച്ച കാറിനു മുകളിൽ പാഴ് മരം ഒടിഞ്ഞുവീണ് മരണം സംഭവിച്ചത് ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.