SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.10 AM IST

സംസ്ഥാനത്ത് മഴ കുറയും വ്യാഴം വരെ സാധാരണ മഴ

rain

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും. വ്യാഴാഴ്ച വരെ സാധാരണ രീതിയിലുള്ള മഴ ലഭിക്കും. തീവ്ര-അതി തീവ്ര മഴയ്‌ക്ക് സാദ്ധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ 22നുണ്ടായ ന്യൂനമർദ്ദം ദുർബലമായി. കേരളം, ഗുജറാത്ത് മുതൽ മുംബയ് വരെയുള്ള പടിഞ്ഞാറൻ തീരത്തും സജീവമായിരുന്ന കാലവർഷക്കാറ്റും കുറഞ്ഞു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വരും ദിവസങ്ങളിൽ ന്യൂനമർദ്ദം രൂപം കൊള്ളാനുള്ള സാഹചര്യമുണ്ട്. അങ്ങനെയെങ്കിൽ കാലവർഷക്കാറ്റ് സജീവമായി മഴ വീണ്ടും ശക്തിപ്പെടും. കിഴക്കൻ മേഖലയിലും ഇന്ന് മുതൽ മഴയുടെ ശക്തി കുറയും. മദ്ധ്യ ജില്ലകളിലും തീരദേശങ്ങളിലും ഇന്നും നാളെയും ശക്തി കുറഞ്ഞ മഴ ലഭിക്കും. എന്നാൽ പരക്കെ തുടർച്ചയായ മഴയുണ്ടാകില്ല. തെക്കൻ ജില്ലകളിൽ രാവിലെയും വൈകിട്ടും ഇടവിട്ട മഴയുണ്ടാകും. മഴ കുറവാണെങ്കിലും കടലിലെ കാറ്റിന്റെ ശക്തി കുറയില്ല. അതുകൊണ്ട് 29 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനം പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.