തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള അഭിഭാഷകർക്കായി കേരള ലായേഴ്സ് ക്ലബ് ഏർപ്പെടുത്തിയ അഡ്വ. പിരപ്പൻകോട് ശ്രീധരൻ നായർ പുരസ്കാരത്തിന് സീനിയർ അഭിഭാഷകൻ ചെറുന്നിയൂർ.പി.ശശിധരൻ നായർ അർഹനായി.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങിയതാണ് പുരസ്കാരം.
സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മിഷണർ, കാർഷികാദായ വില്പന നികുതി അപ്പലേറ്റ് ട്രൈബൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി എന്നീ നിലകളിലും ചെറുന്നിയൂർ ശശിധരൻ നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |