കടമ്പനാട് : സ്കൂട്ടറിൽ കടത്തിയ കഞ്ചാവ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കശുഅണ്ടി ഫാക്ടറി ജംഗ് ഷനിൽ നിന്ന് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ എസ് .ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 300 ഗ്രാം വീതമുള്ള 30 പൊതി കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ മുണ്ടപ്പള്ളി വിഷ്ണുഭവനത്തിൽ ലാലു ( 52 )വിനെ അറസ്റ്റുചെയ്തു. മത്സ്യക്കച്ചവടത്തിന്റെ മറവിലായിരുന്നു വിൽപന. പ്രിവന്റീവ് ഒാഫീസർ എ.ഹരികുമാർ, സി. ഇ. ഒ ബിനു വർഗീസ്, വിമൽ, രാജേഷ്, ഷിബു, ബിനീഷ്, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |