SignIn
Kerala Kaumudi Online
Friday, 19 April 2024 11.53 PM IST

കയാക്കിംഗ് ബോട്ടുകൾ നൽകി

kayaking

ആലപ്പുഴ: കൈനകരിയിലെ സാധാരണക്കാരായ പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പുണ്യം യു.എസ് മലയാളി വനിതാ കൂട്ടായ്മ കയാക്കിംഗ് ബോട്ടുകൾ വിതരണം ചെയ്തു. ഓപലെവ് വാട്ട‌ർ സ്പോർട്സ് അക്കാദമിക്ക് കൈമാറിയ ബോട്ടുകളുടെ വിതരണോദ്ഘാടനം കളക്ടർ എ.അലക്സാണ്ടർ നിർവഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിന് പുറമേ, കായികപരമായ ഉന്നതിക്കുള്ള സഹായങ്ങളും പുണ്യം കൂട്ടായ്മ ലഭ്യമാക്കുന്നുണ്ട്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ പുണ്യം കോ ഓർഡിനേറ്റർ മനു ലക്ഷ്മി കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. പൊതുപ്രവർത്തകൻ ബി.കെ.വിനോദ്, വി.വി.സുനിൽ, ഒപാലെവ് ട്രെയിനർ എൻ.പ്രദീപ്, കോ ഓർഡിനേറ്റർ അനിൽ, പ്രസിഡന്റ് ആദർശ്, പുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി വി.കെ.രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.